You are Here : Home / News Plus

ഐ.എച്ച്.ആര്‍.ഡി നിയമനം: കെ. എം. എബ്രഹാമിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

Text Size  

Story Dated: Tuesday, May 09, 2017 08:49 hrs UTC

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമന കേസ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. എം. എബ്രഹാമിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. കെഎം എബ്രഹാം ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് നല്‍കിയത്. കേസില്‍ ദ്രുതപരോധനാ റിപ്പോര്‍ട്ട് തിരുവനന്തപരും വിജിലന്‍സ് പ്രത്യേ കോടതിയില്‍ സമര്‍പ്പിച്ചു. ക്രമക്കേട് നടന്നതിന് തെളിവില്ലെന്ന് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന ബി ശ്രീനിവാസന്‍ ഉള്‍പ്പടെയുള്ളവര്‍ കേസില്‍ ആരോപണവിധേയരായിരുന്നു. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട ഏഴ് ദിവസത്തിനകം ഹാജരാക്കാന്‍ കോടതി കഴിഞ്ഞ ആഴ്ച വിജിലന്‍സിന് അന്ത്യശാസനം നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.