You are Here : Home / News Plus

കേരളത്തിലെ ഐ.എസ്. പ്രചാരകന്‍ അഫ്ഗാനിസ്താനിലുള്ള മലയാളി

Text Size  

Story Dated: Thursday, May 11, 2017 09:08 hrs UTC

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കേരളത്തില്‍ പ്രചരിപ്പിക്കുന്നത് അഫ്ഗാനിസ്താനിലുള്ള മലയാളിയെന്ന് എന്‍.ഐ.എ. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദാണ് സമൂഹമാധ്യമ ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. ഇയാളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായവും തേടിയിട്ടുണ്ട്. കഴിഞ്ഞദിവസം വാട്ട്‌സാപ്പ് ഗ്രൂപ്പായ മെസേജ് ടു കേരളയില്‍ സമ്മതമില്ലാതെ ചേര്‍ത്തുവെന്നും തീവ്രവാദ സന്ദേശങ്ങള്‍ ലഭിച്ചുവെന്നും കാട്ടി കാസര്‍കോട് സ്വദേശി ഹാരിസ് പോലീസില്‍ പരാതിപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.