You are Here : Home / News Plus

ബെഹ്‌റക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

Text Size  

Story Dated: Friday, May 12, 2017 08:23 hrs UTC

വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. പൊലീസ് സ്റ്റേഷനുകള്‍ മിനുക്കാനായി ഒരു പ്രത്യേക കമ്പനിയുടെ പെയിന്റു വാങ്ങാന്‍ പൊലീസ് മേധാവിയായിരിക്കെ ബെഹ്‌റ ഉത്തരവിറക്കിയതില്‍ അഴിമതി ആരോപണം ഉന്നയിച്ചുള്ള പൊതുതാല്‍പര്യ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. അതേ സമയം വിജിലന്‍സ് ആസ്ഥാനത്തെ സ്ഥലം മാറ്റം ഡിജിപിയുടെ അധികാരമാണെന്ന് ചൂണ്ടികാട്ടി സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. പൊലീസ് സ്റ്റേഷനുകള്‍ക്ക് ഏകീകൃത നിറം നല്‍കാനായി ഒരു കമ്പനിയുടെ പെയിന്റ് നിര്‍ദ്ദേശിച്ചാണ് പൊലീസ് മേധാവിയായിരിക്കെ ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കിയത്. പെയിന്റിനു പുറമേ എല്ലാ പൊലീസ് സ്റ്റേഷനകളിലും ഒരേ പോലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.