You are Here : Home / News Plus

നാഷണല്‍ ഹെറാള്‍ഡ്: സോണിയയ്‌ക്കും രാഹുലിനും തിരിച്ചടി

Text Size  

Story Dated: Friday, May 12, 2017 08:25 hrs UTC

നാഷണല്‍ ഹെറാള്‍കേസില്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും തിരിച്ചടി. ആദായനികുതി വകുപ്പിന്റെ അന്വേഷണം റദ്ദാക്കണമെന്ന സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ആവശ്യം ദില്ലി ഹൈക്കോടതി തള്ളി. അന്വേഷണവുമായി ആദായ നികുതി വകുപ്പിന് മുന്നോട്ടുപോകാമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. അസോസിയേറ്റ് ജേര്‍ണലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരി പങ്കാളിത്തമുള്ള യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതിനെ കുറിച്ചും, അസോസിയേറ്റഡ് ജേര്‍ണലിന് കോണ്‍ഗ്രസ് പാര്‍ടി 90 കോടി രൂപയുടെ പലിശ രഹിത വായ്പ നല്‍കിയതിനെതിരെയും ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു. ഇത് ചോദ്യം ചെയ്ത് യംങ് ഇന്ത്യ കമ്പനിയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.