You are Here : Home / News Plus

26 പാകിസ്താനികളെ കാണാതായി; മുംബൈയില്‍ വ്യാപക തിരച്ചില്‍

Text Size  

Story Dated: Saturday, May 13, 2017 08:57 hrs UTC

ദുരൂഹ സാഹചര്യത്തില്‍ കാണാതായ 26 പാകിസ്താന്‍ സ്വദേശികള്‍ക്കായി മുംബൈയില്‍ വ്യാപക തിരച്ചില്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അധികൃതര്‍ പറയുന്നു. പത്ത് വര്‍ഷത്തോളമായി ജൂഹുവില്‍ ചായക്കട നടത്തി നടത്തിവന്നയാളും കാണാതായവരിലുണ്ട്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇതോടെ മുംബൈ പോലീസിന് ഇവരെ കണ്ടെത്താനായി പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.