You are Here : Home / News Plus

ജസ്റ്റിസ് കര്‍ണന്‍ തിങ്കളാഴ്ച വീണ്ടും സുപ്രീംകോടതിയെ സമീപിക്കും

Text Size  

Story Dated: Saturday, May 13, 2017 09:22 hrs UTC

ശിക്ഷാ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ തിങ്കളാഴ്ച വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ഒളിവില്‍ തുടരാനാണ് കര്‍ണന്റെ തീരുമാനം. കുടുംബാംഗങ്ങളുടെ സാഹയത്തോടെ ചെന്നൈയില്‍ തന്നെയാണ് കര്‍ണന്‍ ഒളിവില്‍ കഴിയുന്നത്. ജസ്റ്റിസ് സി എസ് കര്‍ണനെ കോടതി അലക്ഷ്യത്തിന് ആറുമാസത്തേക്ക് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ശിക്ഷിച്ചിട്ട് ഇന്നേക്ക് അഞ്ചാംദിവസമാണ്. ഇതുവരെ കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ കൊല്‍ക്കത്ത പൊലീസിന് സാധിച്ചിട്ടില്ല. കര്‍ണനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് എത്തിക്കാന്‍ കൊല്‍ക്കത്ത പൊലീസ് ചെന്നൈയില്‍ എത്തിയിട്ടുണ്ടെങ്കിലും കര്‍ണനെ കണ്ടെത്താനായിട്ടില്ല. കുടുംബാഗംങ്ങളുടെ സഹായത്തോടെ കര്‍ണന്‍ ഒളിവിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.