You are Here : Home / News Plus

വണ്‍ ബെല്‍റ്റ് വണ്‍ റോഡ് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിച്ചു

Text Size  

Story Dated: Sunday, May 14, 2017 12:37 hrs UTC

ദില്ലി: . വണ്‍ ബെല്‍റ്റ്-വണ്‍ റോഡ് പദ്ധതിയുടെ ഭാഗമായ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിച്ചത്. പാക് അധീന കശ്മീരിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്നും പിന്മാറാണമെന്ന് ഇന്ത്യയുടെ ആവശ്യം. പരസ്പര സഹകരണത്തിനും വ്യാപാരത്തിനും ഇന്ത്യ എതിരല്ല. എന്നാല്‍ രാജ്യത്തിന്റെ അതിര്‍ത്തിയെയും പരമാധികാരത്തെയും ബാധിക്കുന്ന കാര്യങ്ങള്‍ ഒരു രാജ്യത്തിനും അംഗീകരിക്കാന്‍ സാധിക്കുകയില്ല. എല്ലാ രാജ്യങ്ങളും പരസ്പരം അവരവരുടേതായ ഐക്യത്തേയും പരമാധികാരത്തേയും ആദരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഇന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംങ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്. ഇതേ പരമാധികാരത്തിലും സ്വാതന്ത്യത്തിലും ഐക്യത്തിലും ആശങ്ക പ്രകടിപ്പിച്ചു കൊണ്ടാണ് ഇന്ത്യ സമ്മേളനം ബഹിഷ്‌കരിച്ചതെന്നും അത് തങ്ങള്‍ പരിഗണിക്കുന്നുവെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.