You are Here : Home / News Plus

മനുസ്മൃതി തിരുത്തുമെന്ന് ആര്‍എസ്എസ്

Text Size  

Story Dated: Sunday, May 14, 2017 12:46 hrs UTC

ദില്ലി:ഹൈന്ദവകൃതികള്‍ തിരുത്താനൊരുങ്ങി ആര്‍എസ്എസ്. സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമായ മനുസ്മൃതിയിലെ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കുകയാണ് എന്ന് സംസ്‌കാര്‍ ഭാരതിയുടെ ജോയിന്റ് സെക്രട്ടറി അമീര്‍ ചന്ദ് അറിയിച്ചു. “മനുസ്മൃതിയില്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉണ്ട്. അതെല്ലാം ഒഴിവാക്കേണ്ടതുണ്ട്. നമ്മളതിനെ പിന്തുണയ്ക്കുന്നില്ല. മനുസ്മൃതിയെ ഇന്നത്തെ സാഹചര്യങ്ങളിലാണ് വായിക്കേണ്ടത്. ഇക്കാര്യം ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കും.” ചന്ദ് പറഞ്ഞു. ഇതുവരെയും അത്തരമൊരു പ്രമേയം കേന്ദ്രമന്ത്രാലയത്തില്‍ എത്തിയിട്ടില്ലെന്നും എത്തുമ്പോള്‍ പരിഗണിക്കാമെന്നും കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു. ജാതിയടിസ്ഥാനത്തിലുള്ള വര്‍ണാശ്രമ വ്യവസ്ഥയനുസരിച്ചുള്ള നിയമങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും പുസ്തകമാണ് മനുസ്മൃതി. എഡി 200ലാണ് ഇത് രചിക്കപ്പെട്ടതെന്നും അതിനു മുമ്പേയാണ് രചിക്കപ്പെട്ടതെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മനുസ്മൃതി തിരുത്താനുള്ള പുതിയ ഗവേഷണങ്ങള്‍ സംഘടിപ്പിക്കുമെന്നും ചന്ദ് പറഞ്ഞു. “മനു 8,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനിച്ചു എന്നാണ് ഞങ്ങള്‍ കരുതുന്നത്. മനുസ്മൃതിയുടെ പല പതിപ്പുകളും നിലനില്‍ക്കുന്നുണ്ട്. മനു ജനിച്ചുകഴിഞ്ഞ് 5,500 വര്‍ഷങ്ങള്‍ക്കുശേഷം പുറത്തിറങ്ങിയ പതിപ്പുകളും ഉണ്ട്. അതിനാല്‍ ഇക്കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.