You are Here : Home / News Plus

കേരളത്തിലെ ആദ്യ 'വാനക്രൈ' ആക്രമണം വയനാട്ടില്‍

Text Size  

Story Dated: Monday, May 15, 2017 09:22 hrs UTC

വയനാട്ടില്‍ വാനക്രൈ സൈബര്‍ ആക്രമണം. കേരളത്തില്‍ ആദ്യമായാണ് വാനക്രൈ സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. തരിയോട് പഞ്ചായത്ത് ഓഫീസിലെ 4 കമ്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. കമ്പ്യൂട്ടറിലെ ഫയലുകള്‍ തുറക്കാന്‍ സാധിക്കുന്നില്ല. ഫയലുകള്‍ തിരിച്ചുവേണമെങ്കില്‍ 500 ഡോളറിന് സമാനമായ ബിറ്റ് കോയിന്‍ നല്‍കണം എന്ന സന്ദേശം പഞ്ചായത്ത് അധികൃതര്‍ക്ക് ലഭിച്ചു. പണം നല്‍കിയില്ലെങ്കില്‍ പ്രതിഫലതുക ഇരട്ടിയാക്കുമെന്നും, അല്ലെങ്കില്‍ ഫയല്‍ നശിപ്പിക്കുമെന്നും ഭീഷണിയുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.