You are Here : Home / News Plus

കേഡലിന് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Text Size  

Story Dated: Tuesday, May 16, 2017 10:04 hrs UTC

കേഡലിന് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് news കേഡലിന് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് By Web Desk | 08:36 AM May 16, 2017 Facebook Twitter Reddit Quick Summary കേഡലിനെ മനോരോഗ ആശുപത്രിയില്‍ ചികിത്സിക്കണമെന്ന് മനോരോഗ വിദഗ്ദന്‍ ഡോ. നെല്‍സൺ അധ്യക്ഷനായ മെഡിക്കല്‍ സംഘമാണ് റിപ്പോര്‍ട്ട് നല്കിയത്. നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡലിന് വിചാരണ നേരിടാനുള്ള മാനസികനില ഇപ്പോഴില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കേഡലിന് മനോരോഗമാണെന്നും ഡോക്ടമാര്‍ അറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വെട്ടി കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് കോടതി മാറ്റിവെച്ചു. കേഡലിനെ മനോരോഗ ആശുപത്രിയില്‍ ചികിത്സിക്കണമെന്ന് മനോരോഗ വിദഗ്ദന്‍ ഡോ. നെല്‍സൺ അധ്യക്ഷനായ മെഡിക്കല്‍ സംഘമാണ് റിപ്പോര്‍ട്ട് നല്കിയത്. ഏപ്രില്‍ ഒന്‍പതിനാണ് തിരുവനന്തപുരം നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ വെച്ച് കേഡല്‍ ജിന്‍സന്‍ രാജ തന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും ഒരു ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.