You are Here : Home / News Plus

മുത്തലാഖ് കേസില്‍ വാദം ഇന്നും തുടരും

Text Size  

Story Dated: Wednesday, May 17, 2017 08:05 hrs UTC

മുത്തലാഖ് കേസില്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ വാദം ഇന്നും സുപ്രീംകോടതിയില്‍ തുടരും. മുസ്ലീം സമുദായത്തിന്റെ വിശ്വാസമായ മുത്തലാഖിനെ ഭരണഘടനാപരമായി ചോദ്യം ചെയ്യാനാകില്ല എന്ന വാദമാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഇന്നലെ ഉയര്‍ത്തിയത്. മുത്തലാഖില്‍ മാറ്റം ആവശ്യമെങ്കില്‍ അത് വരുത്തേണ്ടത് സമുദായം ആണെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഇന്നും തുടര്‍വാദം നടക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് മുത്തലാഖ് കേസില്‍ വാദം കേള്‍ക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.