You are Here : Home / News Plus

വാനാക്രൈയേക്കാള്‍ അപകടകാരിയായ പുതിയ വൈറസ് പടരുന്നു

Text Size  

Story Dated: Thursday, May 18, 2017 09:14 hrs UTC

വാനാക്രൈ സൈബര്‍ ആക്രമണത്തേക്കാള്‍ കൂടുതല്‍ അപകടകാരിയായ പുതിയ പ്രോഗ്രാം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളെ ഈ വൈറസ് ബാധിച്ചു കഴിഞ്ഞുവെന്നാണ് സൂചന. വാനാക്രൈ ആക്രണത്തിനു കാരണമായ വിന്‍ഡോസിലെ സുരക്ഷാ പിഴവാണു പുതിയ പ്രോഗ്രാമും ഉപയോഗിക്കുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഉടമകളറിയാതെ ബിറ്റ്‌കോയിന് സമാനമായ ഡിജിറ്റല്‍ കറന്‍സി നിര്‍മിക്കുകയാണ് പ്രോഗ്രാമിന്റെ രീതി. ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ പ്രചരിപ്പിച്ച മൊനേറോ എന്ന ഡിജിറ്റല്‍ കറന്‍സിയാണ് പ്രധാന ലക്ഷ്യം. ഏപ്രില്‍ മുതല്‍ ഇതിന്‍റെ വ്യാപനം തുടങ്ങിയെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.