You are Here : Home / News Plus

തന്‍റെ പേരിൽ കീഴുദ്യോഗസ്ഥർ ഉത്തരവിറക്കരുതെന്ന് സെൻകുമാർ

Text Size  

Story Dated: Thursday, May 18, 2017 09:17 hrs UTC

പൊലീസ് ആസ്ഥാനത്തുനിന്നു താനറിയാതെ തന്റെ പേരിൽ കീഴുദ്യോഗസ്ഥർ ഉത്തരവിറക്കരുതെന്നു ഡിജിപി ടി പി സെൻകുമാർ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി. സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി എന്നു രേഖപ്പെടുത്തി പൊലീസ് ആസ്ഥാനത്തെ എഐജി മുതൽ എഡിജിപി വരെയുള്ള ഉദ്യോഗസ്ഥർ സാധാരണ ഉത്തരവിറക്കാറുണ്ട്. ഇനി മുതല്‍ ഇതു വേണ്ടെന്നാണ് സെന്‍കുമാര്‍ നല്‍കിയ നിര്‍ദ്ദേശം. പൊലീസ് കോൺസ്റ്റബിൾ മുതൽ എസ്ഐമാർ വരെയുള്ളവരുടെ കാര്യങ്ങളിൽ ഇത്തരത്തിൽ പൊലീസ് ആസ്ഥാനത്തെ എഐജിയാണ് ഉത്തരവിറക്കാറുള്ളത്. ഡിജിപി സ്ഥലത്തില്ലെങ്കിൽ കുറച്ചുകൂടി ഗൗരവമുള്ള കാര്യങ്ങളിലും സർക്കാരിനു നൽകേണ്ട കത്തുകളിലും മറ്റും അദ്ദേഹത്തിനുവേണ്ടി ആസ്ഥാനത്തെ ഐജിയോ എഡിജിപിയോ ഒപ്പിട്ടു കത്തും ഉത്തരവും നൽകുന്ന പതിവും ഉണ്ട്. ഡിജിപി കൂടി പങ്കെടുക്കുന്ന കമ്മിറ്റികളുടെ തീരുമാനങ്ങളും ചിലപ്പോൾ കീഴുദ്യോഗസ്ഥർ ഒപ്പിട്ട് ഉത്തരവായി ഇറക്കും. അതാണ് തുടരുന്ന കീഴ്‌വഴക്കം. ഇനി മുതൽ അതൊന്നും വേണ്ടെന്നാണു സെൻകുമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നൽകിയ നിർദേശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.