You are Here : Home / News Plus

എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചു; മുഖ്യമന്ത്രി

Text Size  

Story Dated: Saturday, May 20, 2017 09:15 hrs UTC

ഒരു വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കമിട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖയമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. തെറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്കു രാഷ്ട്രീയ രക്ഷകര്‍ത്താവ് ഉണ്ടാകില്ല. ഇത് ഉറപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് 17 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് കാലത്തെ അനാശാസ്യതകള്‍ തുറന്ന് കാണിക്കപ്പെടുന്നുണ്ട്. അഴിമതിക്കാര്‍ അധികാരസ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കുന്ന പതിവ് നിന്നു. രാഷ്ട്രീയ രക്ഷാകതൃത്വം അഴിമതിക്കാര്‍ക്ക് കിട്ടാതായി, അതാണ് വലിയ നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തെക്കുള്ള പ്രവര്‍ത്തനം വിലയിരുത്താനുള്ള സമയമായി. വികസനകാര്യങ്ങളില്‍ പൊതുവായ നിലപാടുകള്‍ എല്‍ഡിഎഫിനുണ്ട്. മതനിരപേക്ഷ അഴിമതി രഹിത വികസിത കേരളമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.