You are Here : Home / News Plus

സി.കെ. വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും

Text Size  

Story Dated: Saturday, May 20, 2017 09:17 hrs UTC

ഹാജരില്ലെന്ന പേരില്‍ ഏജീസ് ഓഫീസ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ട ഫുട്‌ബോള്‍ താരം സികെ വിനീതിന് ജോലി വാഗ്ദാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഹാജര്‍ ഇല്ലെന്ന പേരില്‍ ഏജീസ് ഓഫീസ് വിനീതിനെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രിയുമായി സംസാരിക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. നടപടിയുണ്ടായില്ലെങ്കില്‍ കേരളത്തില്‍ ജോലി നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഹാജര്‍ കുറവായതിനാല്‍ സികെ വിനീതിനെ പിരിച്ചു വിടാന്‍ കഴിഞ്ഞ ദിവസമാണ് ഏജീസ് ഓഫീസ് തീരുമാനിച്ചത്. നടപടിയില്‍ വ്യാപക പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് വിനീതിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്. നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലുമായി എസി മൊയ്തീന്‍ തിങ്കളാഴ്ച സംസാരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.