You are Here : Home / News Plus

കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്നു മുഖ്യമന്ത്രി

Text Size  

Story Dated: Sunday, May 21, 2017 09:56 hrs UTC

കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്നും ഇതനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുടിയേറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നു മുഖ്യമന്ത്രി. അതേസമയം, കൈയേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കള്ളവിദ്യയിലൂടെ കൈയേറ്റത്തിന് പുറപ്പെട്ടാല്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ അത് തിരിച്ചുനല്‍കുന്നതാണ് നല്ലതെന്നു പിണറായി വ്യക്തമാക്കി. ഭൂമി കൈയേറിയിട്ട് തിരിച്ചുപിടിക്കാന് വരുമ്പോള്‍ വിഷമിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കി കട്ടപ്പനയില് പട്ടയവിതരണത്തിന് എത്തിയതായിരുന്നു പിണറായി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.