You are Here : Home / News Plus

ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയ്‌ക്കെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി

Text Size  

Story Dated: Monday, May 22, 2017 09:11 hrs UTC

പീഡിപ്പിക്കാന്‍ ശ്രമിച്ച സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ പെണ്‍കുട്ടിയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. വിവരാവകാശ പ്രവര്‍ത്തകനായ പായിച്ചിറ നവാസാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നവാസ് ഉന്നയിക്കുന്ന പ്രധാന കാര്യങ്ങള്‍.... 1. പെണ്‍കുട്ടിയുടെ വീട്ടില്‍ വര്‍ഷങ്ങളായി വന്നു പോവുകയും താമസിക്കുകയും ചെയ്യുന്ന സ്വാമി ഇത്രകാലം പീഡിപ്പിച്ചിട്ടും നിയമവിദ്യാര്‍ത്ഥിനി കൂടിയായ പെണ്‍കുട്ടി എന്ത് കൊണ്ട് ആരോടും ഇക്കാര്യം പറഞ്ഞില്ല. 2. സ്വാമിയുടെ ശല്യം അവസാനിപ്പിക്കാന്‍ ഒരുപാട് വഴികളുണ്ടായിട്ടും എന്ത് കൊണ്ട് പെണ്‍കുട്ടി ആ സാധ്യതകള്‍ പരിശോധിച്ചില്ല. 3. വീട്ടിലെ അംഗത്തെ പോലെ പെരുമാറുകയും അമ്മയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ആളായിട്ടും എങ്ങനെ സ്വാമിയെ ആക്രമിക്കാന്‍ പെണ്‍കുട്ടിക്ക് ധൈര്യം വന്നു. 4. കേരളത്തില്‍ മുന്‍പും കിരാതമായ രീതിയില്‍ സ്ത്രീകള്‍ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട് എന്നാല്‍ അപ്പോഴൊന്നും ഇത്തരമൊരു പ്രതികരണം ഇരകളോ അവരുടെ ഉറ്റവരോ നടത്തിയിട്ടില്ല. പിന്നെ എങ്ങനെയാണ് പൊതുസമൂഹം ബഹുമാനിക്കുന്ന ഒരു സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിക്കപ്പെട്ടത്. 5. ഒരു പീഡനക്കേസിന്റെ വിചാരണയില്‍ പ്രതിയുടെ ലൈംഗീകശേഷി പരിശോധിക്കുന്നത് നിര്‍ണയാകമായ കാര്യമാണ്. ജനനേന്ദ്രിയം മുറിക്കപ്പെട്ടതോടെ ഇനി ആ പരിശോധന സാധ്യമല്ല. 6. ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ആണ് ഈ സംഭവം അരങ്ങേറിയത്. ഇതോടെ ഈ സംഭവത്തെ ഉയര്‍ത്തിക്കാട്ടി മറ്റെല്ലാം മറച്ചു വയ്ക്കാനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ട്. 7. വൈകിയാണെങ്കിലും നിയമവും നീതിയും നടപ്പാക്കുന്നത് കോടതികളാണ്. നാളെ ഈ കേസില്‍ സ്വാമി കുറ്റക്കാരനല്ലെന്ന് കോടതി പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ. 8. സംഭവം നടന്ന ദിവസം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെണ്‍കുട്ടിയുടെ സഹോദരനാണ് സ്വാമിയെ വീട്ടിലേക്ക് കൂടിക്കൊണ്ടു വന്നത്. മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ നടക്കുമ്പോള്‍ തൊട്ടടുത്ത റൂമില്‍ ഈ സഹോദരനുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ സ്വാമിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അയാള്‍ക്ക് അന്‍പത് ലക്ഷം രൂപയോളം കൊടുക്കുകയും ചെയ്തു. ഇതെല്ലാം ദുരൂഹത ഉണര്‍ത്തുന്ന കാര്യങ്ങളാണ്. 9. സംഭവത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളും രാഷ്ട്രീയ-മത സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കണം 10. സംഭവത്തിലെ സത്യാവസ്ഥ അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിനായി സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി, സന്ന്യാസി, പെണ്‍കുട്ടിയുടെ അമ്മ,അച്ഛന്‍ സഹോദരന്‍ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണം-നവാസ് ആവശ്യപ്പെട്ടു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.