You are Here : Home / News Plus

വിഴിഞ്ഞം പദ്ധതിക്കെതിരെ സിഎജി

Text Size  

Story Dated: Tuesday, May 23, 2017 08:09 hrs UTC

2015ൽ യുഡി എഫ് സർക്കാർ അദാനിയുമായുണ്ടാക്കിയ വിഴിഞ്ഞം കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമെന്ന് സി എ ജി റിപ്പോർട്ട്. കരാർ കാലാവധി 10 വർഷം നീട്ടിയതിലൂടെ മാത്രം അദാനി ഗ്രൂപ്പിന് 29, 217 കോടിയുടെ അധികവരുമാനം ഉണ്ടാക്കി കൊടുക്കുന്നതാണ് കരാറെന്ന് സി എ ജി കണ്ടെത്തി. ഇപ്പോഴത്തെ കരാർ പ്രകാരം അദാനിക്ക് എൺപതിനായിരത്തോളം കോടിയുടെ അധിക നേട്ടമുണ്ടാക്കുമെന്നാണ് സി എ ജി നിഗമനം. ഈ റിപ്പോര്‍ട്ട് നവിയമസഭയില്‍ മേശപ്പുറത്തു വച്ചു. നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമാണ്. ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് കിട്ടും. സിഎജി റിപ്പോർട്ടിൽ പറയുന്നു. നിലവിലെ പൊതുസ്വകാര്യ പങ്കാളിത്ത നിയമപ്രകാരം വലിയ നിർമാണക്കമ്പനിക്ക് 30 വർഷമാണ് സാധാരണ കാലാവധി അനുവദിക്കുക. അതേസമയം, പത്തുവർഷത്തെ കാലാവധി നീട്ടിനൽകിയതിനു പുറമെ ആവശ്യമെങ്കിൽ 20 വർഷം കൂടി കാലാവധി നൽകാമെന്നും കരാറിൽ പറയുന്നു. ഈ വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപയുടെ അധികവരുമാനം അദാനിക്കു കിട്ടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.