You are Here : Home / News Plus

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രം

Text Size  

Story Dated: Tuesday, May 23, 2017 08:19 hrs UTC

കാര്‍ഷിക വായ്പ ദേശീയ അടിസ്ഥാനത്തില്‍ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രകൃഷിമന്ത്രി. കടം എഴുതി തള്ളിയത് കൊണ്ട് മാത്രം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ലെന്ന് മന്ത്രി രാധാ മോഹന്‍ സിങ് പറഞ്ഞു. കര്‍ഷകരെ ശാക്തീകരിക്കുന്നതിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധ. കൃഷിക്കുള്ള ചെലവ് കുറയ്ക്കാനും സൗകര്യങ്ങള്‍ ഒരുക്കാനുമാണ് ശ്രമമെന്നും കൃഷിമന്ത്രി വ്യക്തമാക്കി. കാര്‍ഷികമന്ത്രാലയത്തിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.