You are Here : Home / News Plus

സംസ്ഥാനത്തുടനീളം ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയ്ക്കു തുടക്കം കുറിക്കുന്നു

Text Size  

Story Dated: Wednesday, May 24, 2017 11:06 hrs UTC

ആയിരം കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പതിനെട്ടു മാസംകൊണ്ട് പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം തന്നെ ഓരോ വര്‍ഷവും ആയിരം പൊതുവിടങ്ങളില്‍ സൗജന്യ പബ്ലിക് വൈഫൈ ഹോട്സ്പോട്ടുകള്‍ ഒരുക്കും. ആദ്യത്തെ രണ്ടു വര്‍ഷത്തെ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കും. ഇ-ഗവേണന്‍സ് സേവനങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുവാനായി മലയാളത്തില്‍ സജ്ജീകരിക്കുന്ന വെബ് പോര്‍ടലും മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്. കേരളത്തില്‍ എൻജിനിയറിങ് വിദ്യാർഥികളുടെ തൊഴില്‍ നൈപുണ്യം വളര്‍ത്താന്‍ സ്കില്‍ ഡെലിവറി പ്ലാറ്റ്ഫോം നടപ്പിലാക്കിയിട്ടുണ്ട്. 150 എൻജിനിയറിങ് കോളേജുകളെയും ഐടി പാര്‍ക്കുകളെയും ബന്ധിപ്പിച്ചുകൊണ്ടുളള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അഞ്ച് വര്‍ഷംകൊണ്ട് ഐടി പാര്‍ക്കുകളുടെ ആകെ വലിപ്പം ഒരു കോടി ചതുരശ്ര അടി വർധിപ്പിക്കുമെന്നായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വാഗ്ദാനം. ഒരു വര്‍ഷംകൊണ്ട് വിവിധ ഐടി പാര്‍ക്കുകളിലായി ആകെ പതിനേഴ് ലക്ഷം ചതുരശ്ര അടി സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്‍ഫോപാര്‍ക് കൊച്ചിയില്‍ 4.0 ലക്ഷം ചതുരശ്ര അടി പൂര്‍ത്തിയായിട്ടുണ്ട്. കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 2.9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുളള അഞ്ച് നില കെട്ടിടം സജ്ജമാക്കി. കൂടാതെ കോ-ഡവലപ്പേഴ്സ് പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യ വികസനവും പുരോഗമിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.