You are Here : Home / News Plus

എം എം മണിക്കെതിരായ കേസിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്‌തു

Text Size  

Story Dated: Wednesday, May 24, 2017 11:08 hrs UTC

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം എം മണിക്കെതിരായ കേസിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്‌തു. എം എം മണി സമര്‍പ്പിച്ച ഹര്‍ജിയില്‍ തൊടുപുഴ അഡീഷനല്‍ സെഷന്‍സ്‌ കോടതിയുടെ നടപടികളാണ്‌ ഹൈക്കോടതി സ്റ്റേ ചെയ്‌തത്‌. കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തിയതിനെതിരെയാണ്‌ ഹര്‍ജി നല്‍കിയിരുന്നത്‌. അഞ്ചേരി ബേബി വധക്കേസ്‌ തൊടുപുഴ അഡീഷനല്‍ സെഷന്‍സ്‌ കോടതി ജൂണ്‍ ഏഴിന്‌ പരിഗണിക്കാനിരിക്കെയാണ്‌ ഹൈക്കോടതി നടപടി. അടുത്തമാസം ഏഴിന്‌ കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്നും തൊടുപുഴ അഡീഷനല്‍ സെഷന്‍സ്‌ കോടതി ഉത്തരവിട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.