You are Here : Home / News Plus

സ്ഥിരംതൊഴില്‍ സമ്പ്രദായവും തൊഴില്‍സംരക്ഷണവുംഇല്ലാതാക്കുന്നു

Text Size  

Story Dated: Friday, May 26, 2017 09:18 hrs UTC

തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന വിധം രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ മാറ്റുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ മാറ്റിമറിക്കാനുള്ള നീതി ആയോഗ് ശുപാര്‍ശ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്ത രണ്ടു വര്‍ഷം തൊഴില്‍ പരിഷ്‌കരണങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. സംഘപരിവാര്‍ സംഘടനയായ ബിഎംഎസും സ്വദേശി ജാഗരണ്‍ മഞ്ചും ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയങ്കിലും ഇവ അവഗണിച്ച് മുന്നോട്ടുപോവാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വികസന വാഗ്ദാനങ്ങള്‍ നടപ്പാക്കുക എന്ന രീതിയിലാണ് തൊഴില്‍ രംഗത്ത് വന്‍ പരിഷ്‌കരണം വരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.