You are Here : Home / News Plus

നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തിനുണ്ടാക്കിയ മുറിവ് വളരെ വലുതാണെന്ന് ചെന്നിത്തല

Text Size  

Story Dated: Friday, May 26, 2017 09:40 hrs UTC

മൂന്ന് വര്‍ഷത്തെ ഭരണം കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തിനുണ്ടാക്കിയ മുറിവ് വളരെ വലുതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യന്‍ സമൂഹത്തില്‍ അപകടകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങളുളവാക്കിയ വര്‍ഗീയ ധ്രൂവികരണത്തിലൂടെ അധികാരത്തിലേറിയ മോദി രാജ്യത്തിന്റെ മതേതര ചട്ടക്കൂടിനെയും ബഹുസ്വര സംസ്‌കാരത്തെയും പാടെ തൂത്തെറിയാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ 'ചൗക്കീദാര്‍' മാത്രമായി പ്രധാനമന്ത്രി മാറി. എന്ത് ഭക്ഷിക്കണം, എന്ത് ചിന്തിക്കണമെന്നൊക്കെ ഭരണകൂടം തിരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതും മോദിയുടെ കാലത്താണ്. ഗോവധ നിരോധനത്തിന്റെ പേര് പറഞ്ഞ് രാജ്യത്തെ സംഘര്‍ഷഭൂമിയാക്കി മാറ്റി. അതിന്റെ പേരില്‍ ദളിതരും ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.