You are Here : Home / News Plus

കഴക്കൂട്ടത്തെ എടിഎം കവർച്ച; പിന്നിൽ ഉത്തരേന്ത്യൻ സംഘം

Text Size  

Story Dated: Saturday, May 27, 2017 10:11 hrs UTC

കഴക്കൂട്ടത്തെ എടിഎം കവർച്ചക്ക് പിന്നിൽ ഉത്തരേന്ത്യക്കാരായ വൻ കവർച്ച സംഘമെന്ന് സൂചന. രണ്ടുമാസത്തിനിടെ നാലാമത്തെ എടിഎം കവർച്ചയാണ് കേരളത്തിൽ നടക്കുന്നത്. കഴിഞ്ഞ മാസം ആലപ്പുഴയിൽ നടന്നതിന് സമാനമായ കവ‍ർച്ചയാണ് ഇന്നലെ കഴക്കൂട്ടത്ത് നടന്നത്. കഴിഞ്ഞ മാസം ആലപ്പുഴയിൽ മൂന്നിടങ്ങളിൽ എടിഎം കൗണ്ടറുകള്‍ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി കവർച്ച നടന്നിരുന്നു. നാലു ലക്ഷം രൂപയാണ് കവർന്നത്. ഇതേ രീതിയിലാണ് ഇന്നലെ കഴക്കൂട്ടത്തും മോഷണം നടന്നിരിക്കുന്നത്. പണം സൂക്ഷിക്കുന്ന ലോക്കറിന്‍റെ ഒരു വശം മുറിച്ചുമാറ്റിയാണ് പണം കവർന്നത്. വിരൽ അടയാളം ഉള്‍പ്പെടെ ശാസ്ത്രീയ തെളിവൊന്നും അവശേഷിപ്പിക്കാതെയാണ് മോഷണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.