You are Here : Home / News Plus

ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, May 28, 2017 10:45 hrs UTC

ആലപ്പുഴ ∙ കാലിച്ചന്തവഴി കന്നുകാലികളെ കശാപ്പിനു വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രവിജ്ഞാപനം മറികടക്കുന്നതിന്  സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളാന്‍ മന്ത്രി കെ. രാജു തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി ഇന്നും വിമര്‍ശിച്ചു.കന്നുകാലി വിൽപനയ്ക്കു നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍നിന്നോ നാഗ്പൂരില്‍നിന്നോ തീരുമാനിക്കേണ്ടെന്നും ആരുവിചാരിച്ചാലും അത് മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. പ്രശ്നത്തിൽ പ്രത്യേക നിയമനിർമാണസാധ്യത പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.