You are Here : Home / News Plus

യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം വിവാദത്തിൽ

Text Size  

Story Dated: Sunday, May 28, 2017 11:09 hrs UTC

കണ്ണൂർ:കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കാളക്കുട്ടിയെ പരസ്യമായി കശാപ്പുചെയ്ത യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം വിവാദത്തിൽ.നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സമരരീതിയില്‍ മാന്യതയാകാമെന്നു കോണ്‍ഗ്രസ് നേതാവ് എം. ലിജു പ്രതികരിച്ചു. വ്യവസ്ഥാപിതമായ ചില നിയമങ്ങളുണ്ട്. രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങളനുസരിച്ചു മാന്യത പുലർത്തണമെന്നാണ് അഭിപ്രായം. ചെറുപ്പത്തിന്റെ അപക്വതയിലാകും ഇത്തരമൊരു നടപടിയെന്നും ലിജു പറഞ്ഞു. രാജ്യത്താകെ ഉയരുന്ന സമരത്തിന്‍റെ രാഷ്ട്രീയ ഉള്ളടക്കത്തെ ബാധിക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമെന്നും ഇതു സംഘപരിവാറിനെയാണ് സഹായിക്കുകയെന്നും എം.ബി. രാജേഷ് എംപി പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.