You are Here : Home / News Plus

സൗദി വിമാനം ഒരു ദിവസത്തിലേറെ വൈകുന്നു; നെടുമ്പാശ്ശേരിയില്‍ പ്രതിഷേധം

Text Size  

Story Dated: Monday, May 29, 2017 09:51 hrs UTC

സൗദിയിലേക്കുള്ള വിമാനം ഒരു ദിവസം വൈകിയിട്ടും ഇതുവരെ പുറപ്പെടാത്തതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ പുറപ്പെടെണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാ‍ർ മൂലമാണ് സൗദി എയർലൈൻസ് വിമാനം വൈകുന്നത്. സൗദി എയര്‍ലൈന്‍സിന്റെ കൊച്ചി-റിയാദ് വിമാനം ഇന്നലെ ഉച്ചയ്ക്ക് 12.50ന് പുറപ്പെടേണ്ടിയിരുന്നതാണ്. എന്നാൽ ഒരു ദിവസം കഴിഞ്ഞിട്ടും വിമാനം എപ്പോൾ പറക്കുമെന്നതിൽ വ്യക്തതയില്ല. വിമാനം വൈകുന്നതിന്റെ കാരണം സൗദി എയർലൈൻസ് അധികൃതർ യാത്രക്കാരെ അറിയിക്കുന്നുമില്ല. ബ്രേക്ക് തകരാറാണ് വിമാനത്തിന്റെ യാത്ര വൈകിപ്പിക്കുന്നത്. തകരാർ പരിഹരിച്ചെങ്കിലും റൺവേ നനഞ്ഞ് കിടക്കുന്നതിനാൽ വിമാനം പരീക്ഷണ ഓട്ടം നടത്താൻ പൈലറ്റ് തയ്യാറാകുന്നില്ല. പരീക്ഷണ പറക്കൽ നടത്താതെ വിമാനം സ‍ർവീസ് നടത്താനുമാകില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.