You are Here : Home / News Plus

മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍

Text Size  

Story Dated: Tuesday, May 30, 2017 09:34 hrs UTC

കേരളാ കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാൻ എല്‍.ഡി.എഫ് തയാറായിരുന്നെന്ന് മന്ത്രി ജി.സുധാകരൻ വെളിപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഈ വാഗ്ദാനം എന്നും സുധാകരന്‍ വെളിപ്പെടുത്തി. അന്ന് മാണി അത് കേട്ടിരുന്നെങ്കിൽ സ്വപ്നം കാണാൻ പറ്റാത്ത സ്ഥാനത്ത് മാണി എത്തിയേനെയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ കെ.എം മാണി പ്രാദേശിക സഖ്യങ്ങളുണ്ടാക്കി ഇടതു മുന്നണിയോട് അടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുധാകരന്റെ പരാമര്‍ശങ്ങള്‍ പുറത്തുവരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.