You are Here : Home / News Plus

എം.എം മണിക്കെതിരായി സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

Text Size  

Story Dated: Wednesday, May 31, 2017 08:09 hrs UTC

പൊമ്പിളെ ഒരുമൈ സമരത്തെക്കുറിച്ചടക്കം മന്ത്രി എംഎം മണി നടത്തിയ വിവാദപരാമർശങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തണം എന്ന ഹർജി ഹൈക്കോടതി തള്ളി. സദാചാര പൊലീസാകാൻ കോടതി ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസിന്‍റെ ബഞ്ച് വ്യക്തമാക്കി. കേസ് തള്ളിയെങ്കിലും മണിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോടതി പറഞ്ഞു. മൂന്നാറിൽ പൊമ്പിളെ ഒരുമൈ നടത്തിയ സമരത്തെക്കുറിച്ചും ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ കുറിച്ചും മന്ത്രി എംഎം മണി നടത്തിയ വിവാദപരാമർശങ്ങളിൽ കേസെടുക്കണമെന്ന ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.