You are Here : Home / News Plus

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Text Size  

Story Dated: Thursday, June 01, 2017 09:23 hrs UTC

മ്മുകശ്മീരിലെ സോപോറിൽ രണ്ടു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. രണ്ടിടങ്ങളിൽ പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. സോപോറിലെ നാതിപ്പോര മേഖലയിൽ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സുരക്ഷ സേന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലിൽ അവസാനിച്ചത്. രാഷ്ട്രീയ റൈഫിൾസും പൊലീസും നടത്തിയ സൈനിക നടപടിയിൽ എ കെ 47 തോക്കുകളുൾപ്പെടെയുള്ള ആയുധങ്ങളും 2000 രൂപ നോട്ടുകളും പിടിച്ചെടുത്തു. ബാങ്ക് കൊള്ളയടിക്കാൻ ലക്ഷ്യമിട്ടെത്തിയ ഭീകരരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.