You are Here : Home / News Plus

ജനനേന്ദ്രിയം മുറിച്ച കേസ്: പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

Text Size  

Story Dated: Thursday, June 01, 2017 09:37 hrs UTC

സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പൊലീസിന് തിരുവനന്തപുരം പോക്‌സോ കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വാമി ഗംഗേശാനന്ദയെ ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരാക്കാത്തതിനാണ് വിമര്‍ശനം. സ്വാമി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സ്വാമിയെ കസ്റ്റഡില്‍ വിട്ടുതരണമെന്ന് പൊലീസിന്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ഒരേ സമയം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുകയും സ്വാമിയെ കോടതിയില്‍ ഹാജരാക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.