You are Here : Home / News Plus

പണം മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു

Text Size  

Story Dated: Thursday, June 01, 2017 09:40 hrs UTC

പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു. തൊടുപുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. അമ്മയുടെ ക്രൂരതയില്‍ മകന്റെ കൈയ്ക്കും മുഖത്തും വയറിനും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍വാസി സ്ഥലത്ത് എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാള്‍ ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെട്ടു. അടുപ്പില്‍ വെച്ച കത്തുന്ന തീക്കൊള്ളിക്കൊണ്ട് പൊള്ളിക്കുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.