You are Here : Home / News Plus

പൃഥ്വി-2 ആണവവേധ മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

Text Size  

Story Dated: Friday, June 02, 2017 08:58 hrs UTC

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി -2 മിസൈല്‍ പരീക്ഷണ വിക്ഷേപണം വിജയകരം. ആണവായുധ പ്രയോഗത്തിന് ശേഷിയുള്ള പ്രിഥ്വി-2 ഒഡീഷയിലെ ചാന്ദിപുരിലാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍നിന്ന് രാവിലെ 9.50ഓടെയാണ് വിക്ഷേപണം നടന്നത്. ഉപരിതല വിക്ഷേപണം ലക്ഷ്യമിട്ടുള്ള ഈ മിസൈലിന് 350 കിലോമീറ്റര്‍ ദൂരെവരെ പ്രഹരശേഷിയുണ്ട്. പരീക്ഷണം സമ്പൂര്‍ണ വിജയകരമായിരുന്നെന്ന് സൈനിക വക്താവ് പറഞ്ഞു. പൃഥ്വി-2 ആണവവേധ മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു Published:2 Jun 2017, 12:30 pm ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി -2 മിസൈല്‍ പരീക്ഷണ വിക്ഷേപണം വിജയകരം. ആണവായുധ പ്രയോഗത്തിന് ശേഷിയുള്ള പ്രിഥ്വി-2 ഒഡീഷയിലെ ചാന്ദിപുരിലാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍നിന്ന് രാവിലെ 9.50ഓടെയാണ് വിക്ഷേപണം നടന്നത്. ഉപരിതല വിക്ഷേപണം ലക്ഷ്യമിട്ടുള്ള ഈ മിസൈലിന് 350 കിലോമീറ്റര്‍ ദൂരെവരെ പ്രഹരശേഷിയുണ്ട്. പരീക്ഷണം സമ്പൂര്‍ണ വിജയകരമായിരുന്നെന്ന് സൈനിക വക്താവ് പറഞ്ഞു. 500 മുതല്‍ 1000 കിലോ ഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് പൃഥ്വി-2ല്‍ ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്ന ഇരട്ട എന്‍ജിനുകളാണുള്ളത്. ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയാണ് മിസൈലില്‍ ഉപയോഗിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.