You are Here : Home / News Plus

കശാപ്പ്​ നിരോധനത്തെ എതിർത്ത്​ ബിജെപി മുഖ്യമന്ത്രി

Text Size  

Story Dated: Friday, June 02, 2017 09:00 hrs UTC

കേന്ദ്രസർക്കാറി​​ന്‍റെ കശാപ്പ്​ നിരോധന നിയമത്തെ എതിർത്ത്​ ബിജെപി മുഖ്യമന്ത്രി. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. വടക്ക്​ കിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം പേരും ബീഫ്​ കഴിക്കുന്നവരാണെന്നും വ്യക്​തിപരമായി താനും ബീഫ്​ കഴിക്കുന്നുവെന്നും അരുണാചലിലെ ബി.ജെ.പി നേതൃത്വം ബീഫ്​ നിരോധനത്തെ പിന്തുണക്കുന്നില്ലെന്നും പേമ ഖണ്ഡു പറഞ്ഞു. കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ മാറ്റം വരുത്തുമെന്നാണ്​ പ്രതീക്ഷയെന്നും പേമ ഖണ്ഡു കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.