You are Here : Home / News Plus

പാകിസ്ഥാനെ തള്ളാതെ ഇന്ത്യയുമായുള്ള ബന്ധം തുടരുമെന്ന് റഷ്യ

Text Size  

Story Dated: Friday, June 02, 2017 09:05 hrs UTC

പാകിസ്ഥാനെ തള്ളാതെ ഇന്ത്യയുമായുള്ള ബന്ധം തുടരുമെന്ന് റഷ്യ news പാകിസ്ഥാനെ തള്ളാതെ ഇന്ത്യയുമായുള്ള ബന്ധം തുടരുമെന്ന് റഷ്യ By Web Desk | 09:31 PM June 01, 2017 Facebook Twitter Reddit Quick Summary പാകിസ്ഥാനോടുള്ള റഷ്യയുടെ ബന്ധം വളരുന്നത് ഇന്ത്യയുമായുള്ള വിശ്വാസത്തില്‍ അധിഷ്‌ഠിതമായ ബന്ധത്തിന് തടസ്സം നില്‍ക്കില്ലെന്ന് പുചിന്‍ ഭീകരവാദത്തില്‍ പാകിസ്ഥാനെ തള്ളാതെ ഇന്ത്യയുമായുള്ള ബന്ധം തുടരുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുചിന്‍. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ പുചിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച്ച നടത്തി. കൂടംകുളം ആണവ നിലയത്തിന്റെ വികസനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളും കരാറുകളില്‍ ഒപ്പുവയ്‌ക്കുമെന്നാണ് പ്രതീക്ഷ. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായി വാര്‍ത്ത ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്ഥാനോടും ഇന്ത്യയോടും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുചിന്‍ സമദൂരം പാലിച്ചത്. പാകിസ്ഥാനോടുള്ള റഷ്യയുടെ ബന്ധം വളരുന്നത് ഇന്ത്യയുമായുള്ള വിശ്വാസത്തില്‍ അധിഷ്‌ഠിതമായ ബന്ധത്തിന് തടസ്സം നില്‍ക്കില്ലെന്ന് പുചിന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.