You are Here : Home / News Plus

മദ്യനയം: യെച്ചൂരി വാക്ക് പാലിക്കണമെന്ന് ചെന്നിത്തല

Text Size  

Story Dated: Friday, June 02, 2017 09:15 hrs UTC

പൂട്ടിയ ഒരൊറ്റ ബാറും തുറക്കുകയില്ലെന്നും മദ്യനയം മാറ്റില്ലെന്നും തിരഞ്ഞടുപ്പ് കാലത്ത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് യെച്ചൂരിക്ക് കത്തയച്ചിരുന്നുവെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സീതാറാം യെച്ചൂരി മദ്യനയം മാറ്റില്ലെന്ന് പറഞ്ഞത്. ഇടതു മുന്നണിയുടെ മദ്യനയം എന്താണ് എന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കാലത്ത് അവ്യക്തത നിലനിന്നിരുന്നതിനാല്‍ അത് ദൂരീകരിച്ചു കൊണ്ടാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വാര്‍ത്താ സമ്മേളനം നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.