You are Here : Home / News Plus

ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കെ യു അരുണന് പരസ്യശാസന

Text Size  

Story Dated: Saturday, June 03, 2017 08:33 hrs UTC

ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എ കെ യു അരുണന് പരസ്യശാസന. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം. അരുണനെ തെറ്റിദ്ധരിപ്പിച്ചെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. ഇനി ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു . ഇരിങ്ങാലക്കുട എംഎല്‍എയായ കെ യു അരുണന്‍ ആര്‍എസ്എസ് ഊരകം ശാഖ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതാണ് വിവാദമായത്. ആര്‍എസ്എസിന്റെ സേവാ പ്രമുഖ് ആയിരുന്ന വിഎസ് ഷൈനിന്റെ സ്മരണാര്‍ത്ഥമുള്ള പുസ്തക വിതരണ ചടങ്ങാണ് സിപിഎം എംഎല്‍എ ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം ആര്‍എസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ എംഎല്‍എ ആര്‍എസ്എസ് ബോര്‍ഡ് വച്ച പരിപാടിയില്‍ പോയത് ശരിയായില്ലെന്നായിരുന്നു വിമര്‍ശനം. എംഎല്‍ക്കെതിരെ ജില്ലയിലെ സിപിഎം നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.