You are Here : Home / News Plus

പുരുഷന്മാര്‍ക്ക് മേധാവിത്വമുള്ള രംഗങ്ങളിലും വനിതകളെ എത്തിക്കും

Text Size  

Story Dated: Sunday, June 04, 2017 09:43 hrs UTC

ന്യൂഡല്‍ഹി: വനിതാജവാന്മാരുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടും. യുദ്ധമുന്നണിയില്‍ വനിതാ സൈനികരെക്കൂടി നിയോഗിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. 'വനിതാജവാന്മാര്‍ സൈന്യത്തിന്റെ മുന്‍നിരയിലെത്തുന്നത് കാത്തിരിക്കുകയാണ് ഞാന്‍. ആദ്യം വനിതാ സൈനിക പോലീസ് സംവിധാനമാണ് തുടങ്ങുക. പിന്നീട് പുരുഷന്മാര്‍ക്ക് മേധാവിത്വമുള്ള രംഗങ്ങളിലും വനിതകളെ എത്തിക്കും. ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട് -കരസേനാ മേധാവി പറഞ്ഞു. യുദ്ധരംഗത്തെ വെല്ലുവിളി ഏറ്റെടുക്കാനുള്ള നിശ്ചയദാര്‍ഢ്യവും കരുത്തും സ്ത്രീകള്‍ കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.