You are Here : Home / News Plus

ശശികലയ്ക്ക് പരോള്‍; ഇന്നു പുറത്തിറങ്ങും

Text Size  

Story Dated: Monday, June 05, 2017 11:41 hrs UTC

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ (അമ്മ) പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി കെ  ശശികലയ്ക്ക് പരോള്‍. ഒരുമാസത്തെ പരോളാണ് ശശികലയ്ക്ക് അനുവദിച്ചിരിക്കുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ശശികല ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2017 ഫെബ്രുവരി 14നാണ് ശശികലയ്ക്ക് കനത്ത തിരിച്ചടിയായി ശിക്ഷ റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിക്കുന്നത്. വിചാരണക്കോടതി വിധിച്ച നാല് വർഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ശശികല ഒരുങ്ങുന്നതിനിടെയാണ് കനത്ത തിരിച്ചടിയുമായി കോടതി ഉത്തരവ്. ഇതോടെ അനന്തരവന്‍ ടിടിവി ദിനകരനെ മുഖ്യമന്ത്രിയാക്കാനായി ആര്‍ നഗറില്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ ക്രമക്കേടു കണ്ട് വോട്ടെടുപ്പ് മാറ്റിവച്ചു. ദിനകരന്‍ അറസ്റ്റിലുമായി. ദിനകരനും കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ദിനകരന്‍ ഇന്ന് ശശികലയെ സന്ദര്‍ശിക്കാനിരിക്കേയാണ് ശശികലയുടെ പരോള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.