You are Here : Home / News Plus

നോമ്പെടുക്കുന്ന മുസ്ലിംങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്ന് ആര്‍.എസ്.എസ്. നേതാവ്

Text Size  

Story Dated: Tuesday, June 06, 2017 09:10 hrs UTC

പ്രവാചകന്‍ മാംസഭക്ഷണത്തിന് എതിരായിരുന്നെന്നും നോമ്പെടുക്കുന്ന മുസ്ലിംങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്നും ആര്‍.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാര്‍. ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാല സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ഇന്ദ്രേഷ്‌കുമാര്‍ വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവന വിവാദമായതോടെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവും ആരംഭിച്ചു. മാംസം രോഗം പരത്തുന്നവയാണ്. മാംസത്തിന് പകരം നോമ്പ് കാലത്ത് ധാരാളം പശുവിന്‍ പാല് ഉപയോഗിക്കണമെന്നും വീട്ടുപരിസരത്ത് തുളസി തൈകകള്‍ നട്ട് പിടിപ്പിക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. പ്രാതലിനൊപ്പം പശുവിന്‍ പാല്‍ ഉപയോഗിക്കണമെന്ന വിശ്വാസം ഇസ്ലാമിലുണ്ട്. മുത്തലാഖ് പാപമാണെന്നും അതു ദൈവം ഇഷ്ടപ്പെടുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.