You are Here : Home / News Plus

ഇറാനില്‍ ഇരട്ട ഭീകരാക്രമണം

Text Size  

Story Dated: Wednesday, June 07, 2017 09:18 hrs UTC

ഇറാനില്‍ ഇരട്ട ഭീകരാക്രമണം. ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ നുഴഞ്ഞുകയറിയ തീവ്രവാദികള്‍ വെടിവെയ്പ് നടത്തി. ഇതേ സമയം സമയം തന്നെ തെക്കന്‍ ടെഹ്‌റാനില്‍ ഇമാം ഖൊമേനിയുടെ ശവകുടീരത്തിന് നേര്‍ക്കും ആക്രമണമുണ്ടായി. ഖൊമേനിയുടെ ശവകുടീരത്തിന് നേര്‍ക്കുണ്ടായത് ചാവേര്‍ ആക്രമണമാണെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ് ആത്മീയ നേതാവായിരുന്ന ആയത്തുള്ള ഖൊമേനിയുടെ ശവകുടീരം പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ നുഴഞ്ഞുകയറിയവര്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് വെടിയേറ്റു. പാര്‍ലമെന്റിനുള്ളില്‍ ആളുകളെ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഫാര്‍സ്, മെഹര്‍ എന്നീ ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയും വെടിവെയ്പ് സ്ഥിരീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.