You are Here : Home / News Plus

മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ്

Text Size  

Story Dated: Wednesday, June 07, 2017 09:47 hrs UTC

കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ്. എന്നാല്‍ മുഖ്യമന്ത്രി പദം കെ.എം മാണി നിരസിക്കുകയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് മുഖമാസികയായ പ്രതിഛായയിലെ എഡിറ്റോറിയല്‍ പറയുന്നു. മുഖ്യമന്ത്രി പദം നിരസിച്ചതിനുള്ള സമ്മാനമായിരുന്നു ബാര്‍കോഴ വിവാദമെന്നും എഡിറ്റോറിയലിലുണ്ട്‌. ഇതാദ്യമായാണ് കേരള കോണ്‍ഗ്രസ് മാണിയെ മുഖ്യമന്ത്രിയാക്കാനുളള വാഗ്ദാനം എല്‍ഡിഎഫില്‍ നിന്ന് ലഭിച്ചുവെന്ന് സ്ഥിരീകരിച്ചത്. മന്ത്രി ജി.സുധാകരന്‍ അടക്കം എല്‍ഡിഎഫ് മാണിക്ക് ചില ഓഫര്‍ വച്ചിരുന്നുവെന്ന് പറഞ്ഞപ്പോഴും അത് ശരിവെക്കാനോ നിരസിക്കാനോ ഇതുവരെ കേരള കോണ്‍ഗ്രസ് തയാറായിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.