You are Here : Home / News Plus

ത്രീ സ്റ്റാര്‍ ബാറുകള്‍ ഉള്‍പ്പടെ തുറക്കും

Text Size  

Story Dated: Thursday, June 08, 2017 08:24 hrs UTC

എല്‍ ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ഇടതുമുന്നണിയോഗത്തില്‍ ധാരണയായി. നിയമപരമായ എതിര്‍പ്പില്ലാത്ത ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള തീരുമാനമാകും മദ്യനയത്തിലെ പ്രധാന നിര്‍ദ്ദേശം. ഫൈവ് സ്റ്റാര്‍ ബാറുകളില്‍ കള്ള് ലഭ്യമാക്കണമെന്ന നിര്‍ദ്ദേശവും ഉണ്ട്. എല്‍ ഡി എഫ് യോഗത്തിലാണ് മദ്യനയം സംബന്ധിച്ച് ധാരണയായത്. മദ്യനയം സംബന്ധിച്ച് ഇടതുമുന്നണി യോഗത്തില്‍ ഏകാഭിപ്രായമുണ്ടായി. പുതിയ മദ്യനയം ഇന്നുതന്നെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. മന്ത്രിസഭായോഗത്തിന് ശേഷമാകും മദ്യനയം പ്രഖ്യാപിക്കുക. ടൂറിസം മേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കുന്ന രീതിയിലാണ് മദ്യനയം തയ്യാറാക്കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.