You are Here : Home / News Plus

ഡിജിപിയോട് വിശദീകരണം തേടി സർക്കാർ

Text Size  

Story Dated: Thursday, June 08, 2017 08:30 hrs UTC

പൊലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ക്ക് മറുപടി നൽകണമെന്ന് ഡിജിപി ഉത്തരവിൽ വിശദീകരണം തേടി സർക്കാർ. ഡിജിപി ഉത്തരവ് വിവാദമായ പശ്ചാത്തലത്തിലാണ് ആഭ്യന്തരസെക്രട്ടറി വിശദീകരണം തേടിയത്. പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ ഉത്തരവിനെ ചൊല്ലിയുള്ള വിവാദങ്ങളും വിശദീകരണങ്ങളും അവസാനിക്കുന്നില്ല. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ച് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിൽ നിന്നും വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മുറുപടി നൽകണമെന്ന സെൻകുമാറിന്‍റെ പുതിയ ഉത്തരവിലാണ് സർക്കാർ വിശദീകരണം ആരാഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.