You are Here : Home / News Plus

പ്രത്യേക നിയമസഭാ സമ്മേളനം കേന്ദ്രവിരുദ്ധ പ്രചാരണത്തിനു വേണ്ടി മാത്രമെന്ന് ഒ. രാജഗോപാൽ

Text Size  

Story Dated: Thursday, June 08, 2017 08:37 hrs UTC

പ്രത്യേക നിയമസഭാ സമ്മേളനം കേന്ദ്രവിരുദ്ധ പ്രചാരണത്തിനു വേണ്ടി മാത്രമെന്ന് ഒ. രാജഗോപാൽ. കൃഷിയുമായി ബന്ധപ്പെട്ട് ആരോഗ്യമുള്ള കന്നുകാലികളെ ആവശ്യമാണെന്നും അതിനാലാണ് കേന്ദ്ര സർക്കാർ റൂൾസ് കൊണ്ടു വന്നത്. നിയമപ്രകാരമുള്ള തീരുമാനങ്ങൾ എടുക്കേണ്ടത് കോടതിയാണ് സഭയല്ലെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന (കാലിച്ചന്തകളുടെ നിയന്ത്രണം)റൂൾസ് നാല് മാസം മുൻപ് പുറപ്പെടുവിച്ചതാണ്. റൂൾസുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുവാൻ എല്ലാവർക്കും അവസരമുണ്ടായിരുന്നു. ആരും യാതൊരു അഭിപ്രായവും പറഞ്ഞില്ല. ഇനിയും റൂൾസിൽ അഭിപ്രായം പറയുവാൻ അവസരമുണ്ടെന്നു കേന്ദ്രമന്ത്രി അറിയിച്ചതാണെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.