You are Here : Home / News Plus

വിഴിഞ്ഞത്തില്‍ ക്രമക്കേട് പറയുകയും നടപ്പാക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പ്: ഹസന്‍

Text Size  

Story Dated: Tuesday, June 13, 2017 09:11 hrs UTC

വിഴിഞ്ഞം കരാറില്‍ ക്രമക്കേട് ആരോപിക്കുകയും എന്നാല്‍ പദ്ധതി നടപ്പാക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. കരാറില്‍ അഴിമതിയുണ്ടെങ്കില്‍ റദ്ദാക്കട്ടെ. അതിനുള്ള വ്യവസ്ഥ കരാറില്‍ തന്നെയുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തെ പാര്‍ട്ടി സ്വാഗതം ചെയ്യുകയാണ്. പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണ്. കെ.പി.സി.സി രാഷ് ട്രീയകാര്യസമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഹസ്സന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.