You are Here : Home / News Plus

കശാപ്പ് നിയന്ത്രണം: വിജ്ഞാപനം ഉടനടി ഭേദഗതി ചെയ്യുമെന്ന് ഹര്‍ഷവര്‍ധന്‍

Text Size  

Story Dated: Tuesday, June 13, 2017 09:13 hrs UTC

കശാപ്പിനായി കന്നുകാലികളെ കാലിചന്തയില്‍ വില്‍ക്കുന്നത് നിരോധിച്ച ഉത്തരവിലെ ആശയക്കുഴപ്പം ഒഴിവാക്കി വ്യക്തവരുത്താന്‍ വിജ്ഞാപനം ഉടനടി ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍. 'സംശയങ്ങള്‍ തീര്‍ത്ത് വിജ്ഞാപനത്തില്‍ തിരുത്തലുകള്‍ വരുത്തും. തെറ്റിദ്ധാരണകളും തെറ്റായ വ്യാഖ്യാനങ്ങളും സംശങ്ങളും നീക്കി വിജ്ഞാപനം ഉടനടി ഭേദഗതി ചെയ്യും. തുകല്‍ വ്യവസായങ്ങളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നും ലഭിച്ച ഒട്ടേറെ പരാതികള്‍ പരിശോധിച്ചു വരികയാണ്' മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.