You are Here : Home / News Plus

മധ്യപ്രദേശിൽ 24 മണിക്കൂറിൽ മൂന്ന് കർഷകർ ആത്മഹത്യ ചെയ്തു

Text Size  

Story Dated: Tuesday, June 13, 2017 09:17 hrs UTC

മധ്യപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് കർഷകർ ആത്മഹത്യ ചെയ്തു. പൊലീസ് നടപടിയിൽ ആറു പേ‍ർ മരിച്ച മൻഡ്സോർ നാളെ ശിവരാജ് സിംഗ് ചൗഹാൻ സന്ദർശിക്കും. കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഭാരത്ബന്ദ് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾ ആലോചന തുടങ്ങി. മധ്യപ്രദേശിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മണ്ഡലത്തിൽ കഴിഞ്ഞ ദിവസം ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. ഇന്ന് വിധിഷയിലും ഹോഷംഗാബാദിലും രണ്ട് കർഷകർ കൂടി ആത്മഹത്യ ചെയ്തു. കടക്കെണിയാണ് ആത്മഹത്യയ്ക്ക കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ആറു കർഷകർ പൊലീസ് നടപടിയിൽ മരിച്ച മൻഡ്സോറിൽ നാളെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സന്ദർശനം നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.