You are Here : Home / News Plus

കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കി

Text Size  

Story Dated: Wednesday, June 14, 2017 09:00 hrs UTC

കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ഡിഎംആര്‍സി ഉപദേശകന്‍ ഇ. ശ്രീധരനെ ഒഴിവാക്കി. കെ.വി.തോമസ് എംപി, പി.ടി. തോമസ് എംഎൽഎ എന്നിവര്‍ക്കും വേദിയില്‍ സ്ഥാനമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും വേദിയിലിരിക്കേണ്ടവരുടെ പട്ടികയിലില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയിലാണ് ഈ പേരുകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ഉദ്ഘാടനവേദിയില്‍ ഇരിക്കേണ്ടവരുടെ പട്ടികയില്‍ പതിമൂന്ന് പേരുടെ പട്ടികയാണ് നല്‍കിയിരുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയുള്ള എസ്‌പിജിയുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം ഇത് ആറാക്കി ചുരുക്കിയപ്പോഴാണ് ഇ ശ്രീധരന്‍ അടക്കമുള്ളവര്‍ ഒഴിവാക്കപ്പെട്ടത്. സുരക്ഷാ ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം. പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, കേരള ഗതാഗത മന്ത്രി, കെഎംആര്‍എല്‍ ചെയര്‍മാന്‍ എന്നിവര്‍ അടക്കം ഏഴുപേര്‍ മാത്രമാകും വേദിയില്‍ സ്ഥാനം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള തീരുമാനം അംഗീകരിക്കുന്നുവെന്നും പരാതിയില്ലെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.