You are Here : Home / News Plus

എല്‍.എന്‍.ജി ടെര്‍മിനലിനെതിരായ സമരത്തില്‍ സംഘര്‍ഷം

Text Size  

Story Dated: Wednesday, June 14, 2017 09:02 hrs UTC

പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനലിനെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.സമരത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഉൾപെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.കന്യാസ്ത്രീകളടക്കമുള്ളവർ അറസ്റ്റിലായിട്ടുണ്ട്. ജനവാസമേഖലയില്‍ എല്‍എന്‍ജി സംഭരണശാല സ്ഥാപിക്കുന്നതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. സ്ത്രീകളെയും കുട്ടികളെയും അണിനിരത്തിയുളള സമരം നേരിടാനായി വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്.സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.